കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജോര്‍ജ് മെഴ്‌സിയര്‍ അന്തരിച്ചു

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജോര്‍ജ് മെഴ്സിയര്‍ അന്തരിച്ചു. 68 വയസായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 2006-11 കാലത്ത് 12-ാം നിയമസഭയില്‍ കോവളത്തിന്റെ പ്രതിനിധിയായിരുന്നു അദ്ദേഹം.

കെഎസ്‌യുവിലൂടെയാണ് അദ്ദേഹം തന്റെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്, കേരളാ സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍ അംഗം, ജില്ലാ സഹകരണ ബാങ്ക് ഡയറക്ടര്‍, പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ ജോര്‍ജ് മെഴ്‌സിയര്‍ വഹിച്ചിട്ടുണ്ട്. അഭിഭാഷകന കൂടിയാണ് അദ്ദേഹം. കേരള ഫ്ളൈയിങ് ക്ലബില്‍ നിന്ന് സ്റ്റുഡന്റ്സ് പൈലറ്റ്സ് ലൈസന്‍സും കരസ്ഥമാക്കിയിട്ടുണ്ട്.

Exit mobile version