കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും 10.4 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടി

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 10.4 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടി. 12500 യുഎസ് ഡോളര്‍, 4210 യുഎഇ ദിര്‍ഹം, 5145 ചൈനീസ് യുവാന്‍ എന്നിവയാണ് യാത്രക്കാരനില്‍ നിന്നും പിടികൂടിയത്.

ബുധനാഴ്ച രാവിലെ അബുദാബിയിലേക്ക് പോകാനെത്തിയ വടകര ഓര്‍ക്കാട്ടേരി സ്വദേശിയില്‍ നിന്നാണ് കസ്റ്റംസ് അധികൃതര്‍ വിദേശ കറന്‍സികള്‍ പിടികൂടിയത്.

Exit mobile version