മന്ത്രി ഇപി ജയരാജന് കൊവിഡ്; രോഗം സ്ഥിരീകരിച്ചത് നിരീക്ഷണത്തിലിരിക്കെ

തിരുവനന്തപുരം: വ്യവസായ മന്ത്രി ഇപി ജയരാജന് കൊവിഡ് രോഗം സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ഭാര്യയുടെ കൊവിഡ് പരിശോധനാ ഫലവും പോസിറ്റീവാണ്. കണ്ണൂരിലെ വസതിയിൽ നിരീക്ഷണത്തിൽ ആയിരുന്നു മന്ത്രി.

ഇതോടെ, സംസ്ഥാനത്ത് മന്ത്രിസഭയിൽ രണ്ടാമത്തെ മന്ത്രിക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ ദിവസം ധനമന്ത്രി തോമസ് ഐസകിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹം ക്വാറന്റൈനിൽ പ്രവേശിച്ചിരിക്കുകയാണ്. തുടർന്ന് മുഖ്യമന്ത്രിയടക്കം ക്വാറന്റൈനിൽ പ്രവേശിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പരിശോധനാഫലം നെഗറ്റീവാണ്. കഴിഞ്ഞ ദിവസം സിപിഐഎം നേതാവ് എംഎ ബേബിക്കും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Exit mobile version