കാസര്‍കോട് ടാങ്കര്‍ ലോറി മറിഞ്ഞു; പാചകവാതകം ചോരുന്നു, ദേശീയപാത അടച്ചു

കാസര്‍കോട്: കാസര്‍കോട് ചെര്‍ക്കള ദേശീയപാതയില്‍ സ്റ്റാര്‍ നഗറില്‍ പാചക വാതകവുമായി വന്ന ടാങ്കര്‍ ലോറി മറിഞ്ഞു. പാചകവാതകം ചോരുകയാണ്. അപകടത്തെ തുടര്‍ന്ന് ദേശീയപാത അടച്ചു. മത്സ്യ ലോറിക്ക് സൈഡ് നല്‍കുന്നതിനിടയില്‍ നിയന്ത്രണം വിട്ട് മറിഞ്ഞ ലോറി റോഡിലൂടെ നിരങ്ങി താഴ്ചയിലേക്ക് വീഴുകയായിരുന്നു.

മംഗളൂരുവില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പാചക വാതകവുമായി വന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്.വാഹനത്തില്‍ പതിനേഴ് ടണ്‍ പാചക വാതകമുണ്ട്. അതേസമയം ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശി നാസര്‍ പരുക്കുകളൊന്നും ഏല്‍ക്കാതെ രക്ഷപ്പെട്ടു.

പാചക വാതകം ചോരുന്നതിനാല്‍ ദേശീയപാത അടച്ചു. മംഗളുരുവില്‍ നിന്ന് പ്രത്യേക വാഹനമെത്തിച്ച് പാചകവാതകം മാറ്റിയ ശേഷം മാത്രമെ ദേശീയപാത വഴി ഗതാഗതം പുനസ്ഥാപിക്കു. അതുവരെ ചട്ടഞ്ചാല്‍- ചന്ദ്രഗിരി പാലം വഴി വാഹനങ്ങള്‍ തിരിച്ച് വിട്ടു.

Exit mobile version