കോഴികളുമായി വന്ന ലോറി മറിഞ്ഞു: രക്ഷാപ്രവര്‍ത്തനം നടത്താതെ കോഴികളുമായി കടന്ന് നാട്ടുകാര്‍

ആഗ്ര: കോഴികളുടെ ലോഡ് കയറ്റി വന്ന ട്രക്ക് മറിഞ്ഞ് അപകടം, രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിയ്ക്കാതെ കോഴികളുമായി കടന്ന് നാട്ടുകാര്‍. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം.

കോഴികളെ കയറ്റി വരികയായിരുന്ന ട്രക്ക് മറിഞ്ഞ് അപകടമുണ്ടായത്. ലക്ഷങ്ങള്‍ വില വരുന്ന കോഴികളുമായാണ് ട്രക്ക് വന്നത്. കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് റോഡ് വ്യക്തമായി കാണാന്‍ സാധിക്കാത്തതാണ് അപകടത്തിന് കാരണം.

ട്രക്ക് അപകടത്തില്‍ പെട്ടതിന് പിന്നാലെ അതുവഴി വന്ന യാത്രക്കാര്‍ ട്രക്കിനുള്ളിലെ കോഴികളെ കൈക്കലാക്കി കൊണ്ടു പോവുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ സോഷ്യല്‍മീഡിയില്‍ വൈറലായിരിക്കുകയാണ്. വാഹനങ്ങള്‍ ഇടിച്ചു കിടക്കുന്നതും ആളുകള്‍ കൂട്ടത്തോടെ കോഴികളെ കൊണ്ടുപോകുന്നതും വീഡിയോയില്‍ കാണാവുന്നതാണ്.

അപകടത്തില്‍പെട്ട സ്ഥലത്ത് വന്‍ ഗതാഗത കുരുക്കും അനുഭവപ്പെട്ടിട്ടുണ്ട്. മൂടല്‍മഞ്ഞ് മൂലം കാഴ്ചക്കുറവ് കാരണം പത്തിലധികം വാഹനങ്ങള്‍ പരസ്പരം കൂട്ടിയിടിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.

Exit mobile version