കഴക്കൂട്ടത്ത് ബ്രേക്ക് നഷ്ടപ്പെട്ട് ലോറി മറിഞ്ഞു; ഡ്രൈവര്‍ക്ക് പരിക്ക്

തിരുവനന്തപുരം: കഴക്കൂട്ടത്ത് ബ്രേക്ക് നഷ്ടപ്പെട്ട ലോറി വയലിലേക്ക് മറിഞ്ഞ് അപകടം. കഴക്കൂട്ടം കാരോട് ബൈപ്പാസിന്റെ സർവീസ് റോഡിലാണ് ലോറി വയലിലേക്ക് മറിഞ്ഞത്. ഇരുമ്പ് പൈപ്പുകൾ കയറ്റി വന്ന ലോറിയാണ് മറിഞ്ഞത്. കയറ്റം കയറുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ട് പിന്നോട്ട് ഉരുണ്ട് വയലിൽ പതിക്കുകയായിരുന്നു. ഡ്രൈവർക്ക് പരിക്കേറ്റു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

Exit mobile version