വാഗ്ദാനങ്ങള്‍ പൂര്‍ണ്ണതയിലേക്ക്; ഹൈടെക്ക് ആയി തൃശ്ശൂര്‍ വടക്കേസ്റ്റാന്‍ഡ്

തൃശ്ശൂര്‍: കുറച്ചുകാലം മുമ്പ് വരെ തൃശ്ശൂര്‍ വടക്കേ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പോയാല്‍ ആരായാലും മൂക്കത്ത് വിരല്‍ വെച്ചു പോകുമായിരുന്നു. അത്രയ്ക്ക് ശോകമായിരുന്നു ബസ് സ്റ്റാന്‍ഡും പരിസരവും. എന്നാല്‍ ഇന്ന് അതൊക്കെ വെറും പഴങ്കഥയായി മാറിയിരിക്കുകയാണ്. ഇപ്പോള്‍ തൃശ്ശൂര്‍ വടക്കേസ്റ്റാന്‍ഡ് കണ്ടാല്‍ ഏതൊരു മലയാളിയും ആദ്യമൊന്നു ഞെട്ടും. കാരണം ഇപ്പോള്‍ വടക്കേ ബസ് സ്റ്റാന്‍ഡ് കണ്ടാല്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലിനു സമാനമാണ്. ശരിക്കും പറഞ്ഞാല്‍ ഒരു ഷോപ്പിങ് മാളില്‍ എത്തിയ അതേ ഫീല്‍ ആണ്.

ഏഴുകോടിയോളം രൂപ ചെലവഴിച്ചാണ് ബസ് സ്റ്റാന്‍ഡ് ഹൈടെക്ക് ആക്കിയിരിക്കുന്നത്. സൗത്ത് ഇന്ത്യന്‍ ബാങ്കാണ് ഇത്രയും വലിയ തുക മുടക്കിയിരിക്കുന്നത്. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ സാമൂഹിക ഉത്തരവാദിത്വ പദ്ധതിയുടെ ഭാഗമായാണ് ബസ് സ്റ്റാന്‍ഡ് പുതുക്കി നിര്‍മ്മിച്ചിരിക്കുന്നത്. എല്ലാ സൗകര്യങ്ങളും ഒരുക്കി തൃശൂര്‍ കോര്‍പറേഷന്‍ കൂടെയുണ്ടായിരുന്നു. സ്റ്റാന്‍ഡില്‍ ഒരേ സമയം രണ്ടു ഡസന്‍ ബസുകള്‍ക്ക് നിര്‍ത്തിയിടാം. ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ ശുചിമുറിക്ക് സമാനമായ രീതിയിലാണ് ഇവിടുത്തെ ശുചിമുറികള്‍ ഒരുക്കിയിരിക്കുന്നത്. ശുചിമുറികള്‍ മൂന്നു നേരം തുടച്ചു വൃത്തിയാക്കാന്‍ പ്രത്യേക ജീവനക്കാ
രേയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബസ് സ്റ്റാന്‍ഡ് നന്നായി പരിപാലിക്കാന്‍ പത്തു വര്‍ഷത്തേയ്ക്കു ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് ആണ്കരാര്‍ നല്‍കിയിട്ടുള്ളത്.

സൗത്ത് ഇന്ത്യന്‍ ബാങ്കിന്റേയും തൃശൂര്‍ കോര്‍പറേഷന്റേയും മേല്‍നോട്ടം ഉണ്ടാകും. ബസ് സ്റ്റാന്‍ഡില്‍ ഷോപ്പിങ്ങിനായി പ്രത്യേക കടകളും ക്രമീകരിച്ചിട്ടുണ്ട്. എല്ലാ അത്യാധുനിക രീതിയിലാണ് ഒരുക്കിയിട്ടുള്ളത്. ലോക്ക്ഡൗണ്‍ ആയത് കാരണം ഉദ്ഘാടനം അല്‍പം വൈകി. തൃശ്ശൂരിലെ എന്‍ജിനീയര്‍മാരുടെ കൂട്ടായ്മയാണ് ബസ് സ്റ്റാന്‍ഡിന്റെ രൂപകല്‍പന ചെയ്തിരിക്കുന്നത്. ബസ് സ്റ്റാന്‍ഡ് എങ്ങനെയാണ് ഉദ്ഘാടന ദിവസം അതുപോലെതന്നെ വൃത്തിയായി ഭാവിയിലും സൂക്ഷിക്കണമെന്നാണ് കര്‍ശനമായ നിര്‍ദ്ദേശം.

Exit mobile version