വിപ്പ് ലംഘിച്ചവരെ അയോഗ്യരാക്കാന്‍ സ്പീക്കര്‍ക്ക് പരാതി നല്‍കും: ജോസ് കെ മാണി

കോട്ടയം: നിയമസഭയില്‍ വിപ്പ് പാലിക്കാത്ത എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്ത് നല്‍കുമെന്ന് ജോസ് കെ മാണി. പിജെ ജോസഫിനേയും മോന്‍സ് ജോസഫിനേയും അയോഗ്യരാക്കാന്‍ സ്പീക്കര്‍ക്ക് പരാതി നല്‍കും എന്ന് ജോസ് കെ മാണി പറഞ്ഞു. സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ജോസ് കെ. മാണി.

കഴിഞ്ഞ 24 ാം തിയതി നിയമസഭയില്‍ അവിശ്വാസ പ്രമേയവും രാജ്യസഭാ വോട്ടെടുപ്പും ഉണ്ടായി. അതില്‍ നിന്ന് വിട്ടുനില്‍ക്കുവാന്‍ എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കിയിരുന്നു. ആ വിപ്പ് ചിലര്‍ ലംഘിച്ചു. പി.ജെ. ജോസഫും, മോന്‍സ് ജോസഫ് എംഎല്‍എയും വിപ്പ് ലംഘിച്ചു. അവരെ അയോഗ്യരാക്കാന്‍ സ്പീക്കര്‍ക്ക് പരാതി നല്‍കും- ജോസ് കെ മാണി പറഞ്ഞു.

റോഷി അഗസ്റ്റിന്‍ നടപടി ക്രമങ്ങള്‍ അനുസരിച്ച് രണ്ട് എംഎല്‍എമാര്‍ക്കെതിരെ സ്പീക്കര്‍ക്ക് പരാതി കൊടുക്കുമെന്നും ജോസ് കെ. മാണി പറഞ്ഞു. മുന്നണി മാറ്റം സംബന്ധിച്ച രാഷ്ട്രീയ നിലപാട് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Exit mobile version