ബാഗ് ബുക്ക് ചെയ്തപ്പോള്‍ സഫാരി കാര്‍ സമ്മാനം; 20,000 രൂപ അടച്ച് കാര്‍ കാത്തിരുന്ന പെരുമ്പടപ്പിലെ യുവതിക്ക് കിട്ടിയത് എട്ടിന്റെ പണിയും, സംഭവം ഇങ്ങനെ

പെരുമ്പടപ്പ്: ഓണ്‍ലൈനിലൂടെ ബാഗ് ബുക്ക് ചെയ്തപ്പോള്‍ സമ്മാനമായി സഫാരി കാര്‍ ലഭിച്ചെന്ന സന്ദേശത്തില്‍ വിശ്വസിച്ച് 20,000 രൂപ അടിച്ച് കാത്തിരുന്ന യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി. 20,000 രൂപയാണ് പെരുമ്പടപ്പ് സ്വദേശിനിയായ യുവതിക്ക് നഷ്ടമായത്.

പ്രമുഖ ഓണ്‍ലൈന്‍ കമ്പനിയില്‍ നിന്ന് ഒരാഴ്ച മുന്‍പാണു യുവതി ബാഗ് ബുക്ക് ചെയ്തത്. തൊട്ടടുത്ത ദിവസം സഫാരി കാര്‍ സമ്മാനമായി ലഭിച്ചിട്ടുണ്ടെന്നും കാര്‍ ലഭിക്കാന്‍ 20,000 രൂപ കമ്പനിയുടെ അക്കൗണ്ടില്‍ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടതായി യുവതി പറയുന്നു. പണം അയയ്‌ക്കേണ്ട ആളുടെ അക്കൗണ്ട് നമ്പറിനെ പുറമേ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയും വാട്‌സ്ആപ്പ് വഴി യുവതിക്ക് അയച്ചു കൊടുത്തു.

കാര്‍ ലഭിക്കാന്‍ അക്കൗണ്ടിലൂടെ പണം കൈമാറി കാത്തിരിക്കുന്നതിനിടയിലാണു പണം ആവശ്യപ്പെട്ട് വീണ്ടും ഫോണ്‍ വരുന്നത്. ഇതോടെയാണു കാര്‍ സമ്മാനമായി ലഭിച്ചെന്ന വിവരം വ്യാജമാണെന്നും കമ്പളിപ്പിച്ചതാണെന്നും യുവതി തിരിച്ചറിഞ്ഞത്. സംഭവത്തില്‍ യുവതി പോലീസില്‍ പരാതി നല്‍കി.

Exit mobile version