സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് കൊല്ലം സ്വദേശി

കൊല്ലം: സംസ്ഥാനത്ത് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കൊട്ടാരക്കര വിലങ്ങറ മലവിള ലിബ ഭവനില്‍ ബാബു (56) ആണു മരിച്ചത്.വൃക്ക സംബന്ധമായ അസുഖത്തിനു കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണു കൊവിഡ് സ്ഥിരീകരിക്കുന്നത്.

അതേസമയം ഔദ്യോഗിക കണക്ക് പ്രകാരം സംസ്ഥാനത്ത് ഇതുവരെ 305 പേര്‍ കൊവിഡ് ബാധിച്ചു. ഇന്നലെ മാത്രം ഏഴ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊല്ലം ജില്ലയില്‍ ഇന്നലെ 81 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 77 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

രണ്ട് പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവരാണ്. 2 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 85 പേര്‍ രോഗമുക്തി നേടി.

Exit mobile version