എസ്‌ഐക്ക് എതിരെ പീഡനക്കേസ്; ഒരു വര്‍ഷത്തോളം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്ന് വീട്ടമ്മ

കൊച്ചി: എറണാകുളത്ത് എസ്്‌ഐക്ക് എതിരെ പീഢന പരാതി.എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന്‍ എസ്‌ഐ ബാബു മാത്യുവിനെതിരെയാണ് പരാതി. ഒരു വീട്ടമ്മയുടെ പരാതില്‍ പോലീസ് കേസ് എടുത്തു. ഭീഷണിപ്പെടുത്തി ഒരു വര്‍ഷത്തോളം എസ്‌ഐ പീഡിപ്പിച്ചുവെന്നാണ് വിവരം.

മുളന്തുരുത്തി പോലീസ് ആണ് എസ്‌ഐക്ക് എതിരെ കേസെടുത്തത്. വാഹന പരിശോധനക്കിടയില്‍ പരിചയപ്പെട്ട വീട്ടമ്മയോട് സൗഹൃദം കൂടി പീഢിപ്പിക്കുകയായിരുന്നു. പീഡന വിവരം പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു തുടര്‍പീഡനങ്ങള്‍. കേസില്‍ പ്രാഥമിക റിപ്പോര്‍ട്ട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചു.

Exit mobile version