‘കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാകണം നമ്മുടെ എല്ലാ ആഘോഷങ്ങളും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി എല്ലാവര്‍ക്കും ഓണാശംസകള്‍ നേര്‍ന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാകണം നമ്മുടെ എല്ലാ ആഘോഷങ്ങളും എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

‘അസാധാരണ ലോക സാഹചര്യത്തിലാണ് ഇത്തവണ ഓണം. ഈ അന്തരീക്ഷത്തെ മറികടക്കാന്‍ കഴിയുമെന്ന പ്രത്യാശ പടര്‍ത്തിയാകണം ഇത്തവണത്തെ ഓണാഘോഷം. ഓണം വലിയ പ്രതീക്ഷയും പ്രത്യാശയുമാണ്. ഏത് പ്രതികൂല സാഹചര്യത്തിലും അനൂകൂല കാലമുണ്ടെന്ന പ്രതീക്ഷ. കൊവിഡ് വ്യവസ്ഥകള്‍ പാലിച്ച് പരിമിധികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഓണമാഘോഷിക്കണം’ എന്നാണ് മുഖ്യമന്ത്രി വീഡിയോ സന്ദേശത്തില്‍ പറഞ്ഞത്.

അതേസമയം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നു. പ്രതികൂലസാഹചര്യങ്ങളെ സധൈര്യം അതിജീവിക്കാന്‍ കേരളത്തിന് കരുത്തേകിയ ഒരുമയുടെയും സ്‌നേഹത്തിന്റെയും ഉത്സവമാകട്ടെ ഓണമെന്നാണ് ഗവര്‍ണര്‍ ആശംസിച്ചത്.

Exit mobile version