സംസ്ഥാനത്തെ സ്‌കൂള്‍ ബസുകളുടെയും സ്വകാര്യ ബസുകളുടെയും വാഹന നികുതി ഒഴിവാക്കി; നികുതി ഒഴിവാക്കിയത് ആറ് മാസത്തേയ്ക്ക്

കോഴിക്കോട്: സംസ്ഥാനത്തെ സ്‌കൂള്‍ ബസുകളുടെയും സ്വകാര്യബസുകളുടെയും വാഹന നികുതി പൂര്‍ണ്ണമായും ഒഴിവാക്കി. ഗതാഗത മന്ത്രി എകെ ശശീന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ഏപ്രില്‍ ഒന്ന് മുതല്‍ മൂന്ന് മാസത്തേക്കും, ജൂലായ് മുതലുള്ള മൂന്ന് മാസത്തേതും എന്ന രീതിയില്‍ മൊത്തം ആറുമാസത്തെ നികുതിയാണ് ഒഴിവാക്കിയിരിക്കുന്നത്.

സ്വകാര്യ ബസുകളും സ്‌കൂള്‍ ബസുകള്‍ക്കും പുറമെ, ടൂറിസ്റ്റ് ബസ്സുകള്‍ക്കും ഈ നികുതിയിളവ് ബാധകമാണ്. സര്‍ക്കാരിന് ഈ തീരുമാനം മൂലം വലിയ സാമ്പത്തിക ബാധ്യതയുണ്ടാവുമെന്ന് ഗതാഗത മന്ത്രി തുറന്ന് പറഞ്ഞു. 44 കോടിയുടെ രൂപയുടെ വരുമാനമാണ് തീരുമാനത്തിലൂടെ നഷ്ട്മാകുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ബസ് ഉടമകള്‍ അനുവദിച്ചിട്ടുള്ള എല്ലാ റൂട്ടിലും ബസ് ഓടിച്ച് സര്‍ക്കാറുമായി സഹകരിക്കണമെന്ന് പറഞ്ഞ ഗതാഗത മന്ത്രി ഇത്രയും സഹായങ്ങള്‍ ചെയ്തിട്ടും സര്‍വ്വീസ് നടത്താന്‍ തയ്യാറാകുന്നില്ലെങ്കില്‍ നടപടിയുണ്ടാവുമെന്ന മുന്നറിയിപ്പും നല്‍കി.

Exit mobile version