ഓണക്കാല മദ്യവില്‍പന; നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി ബെവ്‌കോ; ടോക്കണുകള്‍ കൂട്ടി, എല്ലാ ദിവസവും മദ്യം വാങ്ങാം

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവില്‍പനയില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് എക്‌സൈസ് വകുപ്പ്. ഓണം കണക്കിലെടുത്താണ് നടപടി.ബെവ്‌കോയുടെ ബെവ്ക്യൂ ആപ്പ് വഴി ടോക്കണ്‍ എടുത്തു മദ്യം വാങ്ങിയവര്‍ക്ക് വീണ്ടും മദ്യം വാങ്ങാന്‍ മൂന്ന് ദിവസത്തെ ഇടവേള നിര്‍ബന്ധമാക്കിയിരുന്നു. ഇത് താത്കാലികമായി പിന്‍വലിച്ചു. ഇനി ഏത് ദിവസവും മദ്യം വാങ്ങാം.

ഒരു ദിവസം വിതരണം ചെയ്യേണ്ട ടോക്കണുകളുടെ എണ്ണവും വര്‍ധിപ്പിച്ചു. നിലവില്‍ ഒരു ദിവസം 400 ടോക്കണുകള്‍ വിതരണം ചെയ്തിടത്ത് 600 ടോക്കണ്‍ വരെ ഇനി അനുവദിക്കും. മദ്യവില്‍പന ഇനി രാവിലെ ഒന്‍പത് മുതല്‍ രാത്രി വരെ 7 വരെയായിരിക്കും. തിരക്ക് നിയന്ത്രിക്കാനാണ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത്.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം ശക്തമായതോടെ ബെവ്‌കോയുടെ ബെവ്ക്യൂ ആപ്പ് വഴിയാണ് ടോക്കണുകള്‍ ബുക്ക് ചെയ്യേണ്ടത്.
ബെവ്ക്യൂ വഴിയുള്ള മദ്യവില്‍പന ആരംഭിച്ച ശേഷം സംസ്ഥാനത്തെ ബെവ്‌കോ-കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്‍പനശാലകളില്‍ മദ്യവില്‍പന കുറഞ്ഞിരുന്നു.

Exit mobile version