നിയമസഭയില്‍ രാജ്യസഭ ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ആരംഭിച്ചു; ഇതുവരെ വോട്ട് രേഖപ്പെടുത്തിയത് 81 പേര്‍

തിരുവനന്തപുരം: നിയമസഭയില്‍ രാജ്യസഭാ ഉപതെരഞ്ഞെടുപ്പിലേയ്ക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. എംപി വീരേന്ദ്രകുമാറിന്റെ മരണത്തെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. നിയമസഭാ ചത്വരത്തിലെ പാര്‍ലമെന്ററി സ്റ്റഡി ഹാളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

ഇതുവരെ 81 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ജോസ് കെ മാണി പക്ഷത്തെ രണ്ട് എംഎല്‍എമാര്‍ വോട്ട് ചെയ്യാനെത്തിയില്ല. ജോസഫ് പക്ഷം വിപ്പ് ലംഘിക്കുകയാണെന്നാണ് ജോസ് കെ മാണി വിഭാഗം അറിയിച്ചത്.

എല്‍ഡിഎഫ് പക്ഷത്ത് നിന്ന് 50 പേരും യുഡിഎഫില്‍ നിന്ന് 30 പേരും പിസി ജോര്‍ജുമാണ് ഇതുവരെ വോട്ട് ചെയ്തത്. എല്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എംവി ശ്രേയാംസ്‌കുമാറാണ് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി. വര്‍ഗീസ് കല്‍പകവാടിയാണ് യുഡിഎഫിനായി മത്സര രംഗത്തുള്ളത്.

Exit mobile version