ചേരയെ പിടിച്ച് കറിവെച്ച് കഴിച്ചു, പെരുമ്പാമ്പെന്ന വ്യാജേന ഇറച്ചി വില്‍ക്കാനും ശ്രമം നടത്തി ബിജു; ഒടുവില്‍ അറസ്റ്റ്

കോതമംഗലം: ചേരയെ പിടിച്ച് കറിവെച്ച് കഴിക്കുകയും പെരുമ്പാമ്പെന്ന ഇറച്ചി വില്‍ക്കാന്‍ ശ്രമം നടത്തുകയും ചെയ്ത സംഭവത്തില്‍ പ്രതി പിടിയില്‍. നേര്യമംഗലം സ്വദേശി മരപ്പട്ടി ബിജു എന്ന വിജെ ബിജുവാണ് അറസ്റ്റിലായത്. സംഭവത്തില്‍ വനം വകുപ്പ് കേസെടുത്തു.

കോതമംഗലത്ത് വീട്ടുവളപ്പില്‍ നിന്ന് പിടികൂടിയ ചേരയെ തല്ലിക്കോന്ന് തോല്‍ ഉരിച്ച് പാചകം ചെയ്ത് കഴിക്കുകയായിരുന്നു. ബാക്കി ഇറച്ചി പെരുമ്പാമ്പിന്റെ ഇറച്ചിയാണെന്ന് പേരില്‍ വില്‍ക്കാനും ശ്രമം നടത്തുകയായിരുന്നു.

ഒട്ടേറെ ക്രിമിനല്‍ക്കേസുകളില്‍ പ്രതിയായ നേര്യമംഗലം സ്വദേശി മരപ്പട്ടി ബിജു എന്ന വിജെ ബിജുവാണ് പിടിയിലായത്. പാചകം ചെയ്ത് കൊണ്ടിരിക്കെ മദ്യം വാങ്ങിത്തന്നാല്‍ പെരുമ്പാമ്പിന്റെ ഇറച്ചി നല്‍കാമെന്ന് പറഞ്ഞ് ബിജു സുഹൃത്തുക്കളെ ഫോണില്‍ വിളിച്ചിരുന്നു.

ഈ വിവരം ചോര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് പ്രതി പിടിയിലായത്. പെരുമ്പാമ്പിന്റെ ഇറച്ചി തേടിയെത്തിയ നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥര്‍ ചേരയെ കണ്ട് ഞെട്ടി. വന്യജീവി സംരക്ഷിത നിയമപ്രകാരമാണ് കേസ്.

Exit mobile version