സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് കോഴിക്കോട് സ്വദേശി

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് മാവൂര്‍ സ്വദേശി മുഹമ്മദ് ബഷീറാണ് മരിച്ചത്. വൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കവേയാണ് മരണം. ഇയാളുടെ ഭാര്യ അടക്കം കുടുംബത്തിലെ 13 പേര്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരെല്ലാം വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

കഴിഞ്ഞ ആറ് ദിവസത്തിനിടെ 53 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൊത്തം കൊവിഡ് മരണം 182 ആണ്. ഇതില്‍ തന്നെ 106 മരണങ്ങള്‍ ആഗസ്ത് മാസത്തിലെ 19 ദിവസത്തിനുള്ളിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അതേസമയം സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം രണ്ടായിരത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയ കാല്‍ലക്ഷത്തിലധികം രോഗികള്‍ ഉണ്ടായതും ഈ മാസത്തിലാണ്.

Exit mobile version