മലപ്പുറം ജില്ലാ പോലീസ് മേധാവി കൊവിഡ് മുക്തി നേടി; ആശുപത്രി വിട്ടു

മലപ്പുറം: മലപ്പുറം ജില്ലാ പോലീസ് മേധാവി കൊവിഡ് മുക്തി നേടി. മലപ്പുറം എസ്പി യു അബദുല്‍ കരീമിന്റെ കൊവിഡ് പരിശോധന ഫലമാണ് നെഗറ്റീവ് ആയത്. കൊവിഡ് ബാധിച്ച് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തി നേടിയ എസ്പി ആശുപത്രി വിട്ടു.

അതേസമയം നിരീക്ഷണത്തിന്റെ ഭാഗമായി കുറച്ച് ദിവസങ്ങള്‍ കൂടി ക്വാറന്റീനില്‍ തുടരും. എസ്പിയുടെ ഗണ്മാന് കൊവിഡ് സ്ഥിരീകരിച്ചതോടെ നിരീക്ഷണത്തില്‍ പോയ എസ്പിക്ക് പിന്നീട് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ആഗസ്റ്റ് 13നാണ് എസ്പിക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

രോഗം ബാധിച്ച് ചികിത്സയിലായിരുന്നെങ്കിലും ഓണലൈനിലൂടെയും ഫോണ്‍ മുഖേന ആശയവിനമയും നടത്തിയും എസ്പി പോലീസ് സേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു.

Exit mobile version