എളമക്കര സ്വദേശിയുടെ പരാതിയില്‍ നടന്‍ റിസബാവയ്ക്ക് അറസ്റ്റ് വാറണ്ട്

കൊച്ചി: നടന്‍ റിസബാവയ്ക്ക് എതിരെ അറസ്റ്റ് വാറണ്ട്. ചെക്ക് കേസിലാണ് താരത്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. എളമക്കര സ്വദേശി സാദിഖിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സാദിഖിന്റെ പക്കല്‍ നിന്നും റിസബാവ 11 ലക്ഷം രൂപ കടം വാങ്ങിയിരുന്നു.

ഈ തുകക്ക് നല്‍കിയ ചെക്ക് മടങ്ങിയതിന് പിന്നാലെയാണ് സാദിഖ് കോടതിയെ സമീപിച്ചത്. പണം തിരികെ നല്‍കാന്‍ കോടതി അനുവദിച്ച സമയം ഇന്നലെ അവസാനിച്ചു. പണം അടയ്ക്കാനോ കോടതിയില്‍ കീഴടങ്ങാനോ റിസബാവ തയ്യാറായില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

Exit mobile version