സരിതാ നായര്‍ക്കെതിരെ അറസ്റ്റ് വാറന്റ്

കോഴിക്കോട് സെന്റ് വിന്‍സന്റ് കോളനിയിലെ ഫജര്‍ഹൗസില്‍ അബ്ദുള്‍ മജീദ് നല്‍കിയ കേസിലാണ് ഉത്തരവ്

കോഴിക്കോട്: സരിതാ നായര്‍ക്കെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ്(മൂന്ന്) നൗഷാദലിയാണ് ജാമ്യം റദ്ദാക്കി അറ്സ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. കോഴിക്കോട് സെന്റ് വിന്‍സന്റ് കോളനിയിലെ ഫജര്‍ഹൗസില്‍ അബ്ദുള്‍ മജീദ് നല്‍കിയ കേസിലാണ് ഉത്തരവ്.

അബ്ദുള്‍ മജീദിന്റെ വീട്ടിലും ഓഫിസിലും സോളര്‍ സ്ഥാപിക്കാനും സോളര്‍ ഫ്രാഞ്ചൈസി നല്‍കാനുമായി 42,70,378 രൂപ വാങ്ങി വഞ്ചിച്ചെന്നാണു കേസ്. കേസില്‍ മൂന്ന് പ്രതികളുണ്ട്. കേസ് പരിഗണിക്കുന്നത് ജൂണ്‍ ആറിനാണ്.

Exit mobile version