ചെക്ക് കേസ്; നാസില്‍ അബ്ദുള്ളക്കെതിരേ നിയമ നടപടിക്കൊരുങ്ങി തുഷാര്‍

മൂന്ന് മുതല്‍ അഞ്ച് വര്‍ഷംവരെ തടവും നാടുകടത്തലും ശിക്ഷലഭിക്കാവുന്ന കുറ്റങ്ങളില്‍ നാസിലെനെതിരേ നിയമ പോരാട്ടം നടത്താനാണ് നീക്കം.

തിരുവനന്തപുരം: അജ്മാനില്‍ തനിക്കെതിരെ ചെക്ക് കേസ് നല്‍കിയ നാസില്‍ അബ്ദുള്ളക്കെതിരേ നിയമ നടപടിക്കൊരുങ്ങി ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ഗൂഢാലോചന, കൃത്രിമരേഖ ചമക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയായിരിക്കും നാസിലിനെതിരെ കേസ് നല്‍കുക.

മൂന്ന് മുതല്‍ അഞ്ച് വര്‍ഷംവരെ തടവും നാടുകടത്തലും ശിക്ഷലഭിക്കാവുന്ന കുറ്റങ്ങളില്‍ നാസിലെനെതിരേ നിയമ പോരാട്ടം നടത്താനാണ് നീക്കം. തനിക്കെതിരായ ഗൂഢാലോചനയില്‍ പങ്കാളികളായവരെക്കൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരാനാണ് തുഷാറിന്റെ ശ്രമം.

യുഎഇയിലെ അജ്മാന്‍ കോടതിയില്‍ തുഷാറിനെതിരേ നാസില്‍ അബ്ദുള്ള നല്‍കിയ പരാതി കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് നാസിലിനെതിരേ തുഷാര്‍ നിയമ നടപടിക്കൊരുങ്ങുന്നത്.

ചെക്ക് കേസില്‍ പരാതിക്കാരനായ നാസില്‍ അബ്ദുള്ള സമര്‍പ്പിച്ച രേഖകള്‍ വിശ്വാസയോഗ്യമല്ലെന്ന് വ്യക്തമാക്കിയാണ് പരാതി കോടതി തള്ളിയത്.

Exit mobile version