25000 കോടി നഷ്ടത്തില്‍ ടൂറിസം മേഖല; പ്രതിസന്ധി മറികടക്കാന്‍ 455 കോടിയുടെ വായ്പ പദ്ധതി പ്രഖ്യാപിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: കൊവിഡ് മൂലം ടൂറിസം മേഖലയിലുണ്ടായ നഷ്ടം പരിഹരിക്കാന്‍ വായ്പ പദ്ധതി പ്രഖ്യാപിച്ച് സര്‍ക്കാര്‍. ടൂറിസം മേഖലയിലെ പ്രതിസന്ധി മറികടക്കാന്‍ 455 കോടിയുടെ വായ്പ പദ്ധതിയാണ് പ്രഖ്യാപിച്ചത്. ഇതനുസരിച്ച് 25 ലക്ഷം രൂപ വരെ സംരംഭകര്‍ക്ക് വായ്പയായി ലഭിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പലിശയില്‍ 50 ശതമാനം സബ്‌സിഡിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

ടൂറിസം രംഗത്തെ തൊഴിലാളികള്‍ക്ക് കേരളാ ബാങ്ക് വഴി 30000 രൂപ വരെ വായ്പ ലഭിക്കും. 3 ശതമാനം മാത്രം പലിശയേ തൊഴിലാളികളില്‍ നിന്ന് ഈടാക്കൂ. 6 ശതമാനം പലിശ ടൂറിസം വകുപ്പ് വഹിക്കും. ആദ്യ ആറ് മാസം ഇതിന് തിരിച്ചടവില്ലെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ടൂറിസം മേഖലയില്‍ 25000 കോടിയുടെ നഷ്ടമാണ് ഉണ്ടായതെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. ഇതു മൂലം പതിനായിരങ്ങളാണ് പ്രതിസന്ധിയിലായത്. ഈ സാഹചര്യത്തിലാണ് വായ്പ പദ്ധതി പ്രഖ്യാപിച്ചതെന്നും മന്ത്രി പറഞ്ഞു.

Exit mobile version