ക്വാറന്റൈനില്ല : വിദേശ സഞ്ചാരികളെ സ്വാഗതം ചെയ്ത് സിഡ്‌നി

സിഡ്‌നി : രണ്ട് ഡോസ് വാക്‌സീനും സ്വീകരിച്ച വിദേശസഞ്ചാരികള്‍ക്കായി വാതിലുകള്‍ തുറന്ന് ഓസ്‌ട്രേലിയന്‍ നഗരമായ സിഡ്‌നി. നവംബര്‍ 1 മുതലാവും പൂര്‍ണമായും വാക്‌സീന്‍ സ്വീകരിച്ചവര്‍ക്ക് പ്രവേശനം അനുവദിക്കുക. ഇവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമല്ല.

ഓസ്‌ട്രേലിയയിലെത്താന്‍ വിമാനത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും സഞ്ചാരികള്‍ കൈവശം കരുതണം. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് ക്വാറന്റൈന്‍ ഒഴിവാക്കിയുള്ള സര്‍ക്കാരിന്റെ ഉത്തരവ്. രാജ്യത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള രണ്ടാമത്തെ സംസ്ഥാനമാണ് സിഡ്‌നി. സിഡ്‌നിയോടൊപ്പം തന്നെ ന്യൂവെയില്‍സും സഞ്ചാരികള്‍ക്കായി അതിര്‍ത്തികള്‍ തുറക്കും.

കോവിഡ് മഹാമാരിയെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഓസ്‌ട്രേലിയ അതിര്‍ത്തികളടച്ചത്. ഇതിന് ശേഷം പൗരന്മാര്‍ക്കും സ്ഥിരതാമസമുള്ളവര്‍ക്കും മാത്രമായിരുന്നു രാജ്യത്തേക്ക് പ്രവേശനം. ഇവര്‍ക്ക് രണ്ടാഴ്ച സ്വന്തം ചിലവില്‍ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈനുമുണ്ടായിരുന്നു.

Exit mobile version