കോവിഡ് കാലത്ത് മാതൃക; മമ്മൂട്ടിയെ പ്രശംസിച്ച് ഇപി ജയരാജന്‍

തൃശ്ശൂര്‍: കഴിഞ്ഞ ദിവസം നടന്‍ മമ്മൂട്ടി പങ്കുവെച്ച തന്റെ പുതിയ ഫോട്ടോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ഒന്നടങ്കം ചര്‍ച്ചാവിഷയം. ഇന്‍സ്റ്റഗ്രാമില്‍ പുറത്തുവിട്ട രണ്ട് ചിത്രങ്ങളെ പുകഴ്ത്തിയും അത്ഭുതം രേഖപ്പെടുത്തിയും യുവതാരങ്ങളടക്കം രംഗത്തുവന്നിരുന്നു.

ഇപ്പോഴിതാ മമ്മൂട്ടിയുടെ വൈറല്‍ ഫോട്ടോയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് വ്യവസായ കായിക വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍. സൂക്ഷ്മതക്കൊപ്പം ആരോഗ്യവാനായിരിക്കുക എന്നതാണ് രോഗത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗമെന്നും തന്റെ കഠിനപ്രയത്നത്തിലൂടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്ന മമ്മൂട്ടി മുഴുവന്‍ ആളുകള്‍ക്കും വലിയമാതൃകയാണെന്നും ഇ.പി ജയരാജന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

കുറിപ്പിന്റെ പൂര്‍ണരൂപം

കൊവിഡ് കാലത്ത് വിശ്രമജീവിതം ആരോഗ്യ സംരക്ഷണത്തിന് ഉപയോഗപ്പെടുത്തി മികച്ച മാതൃകയാവുകയാണ് സിനിമാതാരം മമ്മൂട്ടി. ഇന്നലെ താരം പുറത്ത് വിട്ട ചിത്രം അതിന് തെളിവാണ്. സൂക്ഷ്മതക്കൊപ്പം ആരോഗ്യവാനായിരിക്കുക എന്നതാണ് രോഗത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗം.

ഈ പ്രായത്തിലും നല്ല ശാരീരിക ആരോഗ്യം കാത്ത് സൂക്ഷിക്കാനാവുക എന്നത് ആശ്ചര്യപ്പെടുത്തുന്നതാണ്. തന്റെ കഠിനപ്രയത്നത്തിലൂടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്ന മമ്മൂട്ടി മുഴുവന്‍ ആളുകള്‍ക്കും വലിയമാതൃകയാണ്. കൊവിഡ് കാലം മാറി മികവുറ്റ കഥാപാത്രങ്ങളുമായി സജീവമാകാന്‍ മമ്മൂട്ടിക്ക് കഴിയും. എല്ലാ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു.

Exit mobile version