പ്രതീക്ഷിച്ചതിലും ഒരുപടി മുന്നില്‍ കണ്ണൂര്‍ വിമാനത്താവളം! യാത്രക്കാര്‍ക്കായി വന്‍ സൗകര്യങ്ങളുമായാണ് ഈ രാജ്യന്തര വിമാനത്താവളം പറക്കാന്‍ തയ്യാറെടുക്കുന്നത്

മാത്രമല്ല ഹോട്ടല്‍ റുമെടുക്കാതെ ഏതാനും മണിക്കൂറുകള്‍ക്ക് മാത്രമായി ടെര്‍മിനലില്‍ തന്നെ വിശ്രമമുറികള്‍ ലഭിക്കുമെന്നതും ഇവിടത്തെ പ്രത്യേകതയാണ്

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം പറക്കാന്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണ്. വന്‍ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇവിടെയെത്തുന്ന യാത്രക്കാര്‍ക്ക് ക്യൂ നിന്ന് കഷ്ടപ്പെടേണ്ടി വരില്ല. സ്വയം ചെക്ക് ഇന്‍ ചെയ്യാനും, ബാഗേജ് പരിശോധനക്കാനും ഉള്ള സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടാതെ ഇന്‍ ലൈന്‍ എക്‌സ്‌റേ സംവിധാനവും കണ്ണൂരിലുണ്ട്.

ഇവിടെ സ്വയം ചെക്ക് ഇന്‍ ചെയ്യാം. ബോര്‍ഡിങ് പാസ് ലഭിച്ചു കഴിഞ്ഞാല്‍ ബാഗേജുമായും അലയേണ്ടതില്ല. തുടക്കത്തില്‍ ആഭ്യന്തര യാത്രക്കാര്‍ക്ക് സെല്‍ഫ് ബാഗേജ് ഡ്രോപ്പ് മെഷീന്‍ ഉപയോഗിക്കാം. ബാഗേജ് പരിശോധനയ്ക്ക് എക്‌സ്‌റേ മെഷീനടുത്തേക്കും പോകേണ്ട. ഇന്‍ – ലൈന്‍ എക്‌സ്‌റേ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. നേരിട്ട് കൗണ്ടറില്‍ പോകാം.

ചെക്ക് ഇന്‍ ചെയ്യാന്‍ ആഭ്യന്തര-അന്താരാഷ്ട്ര വ്യത്യാസമില്ലാതെ ഇന്റഗ്രേറ്റഡ് ടെര്‍മിനലാണ്. 24 ചെക്ക് ഇന്‍ കൗണ്ടറുകളിലായി യാത്രക്കാര്‍ക്ക് നടപടികളെല്ലാം വേഗം പൂര്‍ത്തിയാക്കാം. മൂന്ന് ബാഗേഡ് ബെല്‍റ്റുകള്‍ തിരക്കിനനുസരിച്ച് മാറ്റാനുമാകും.

മാത്രമല്ല ഹോട്ടല്‍ റുമെടുക്കാതെ ഏതാനും മണിക്കൂറുകള്‍ക്ക് മാത്രമായി ടെര്‍മിനലില്‍ തന്നെ വിശ്രമമുറികള്‍ ലഭിക്കുമെന്നതും ഇവിടത്തെ പ്രത്യേകതയാണ്. ഇതിനായി 20 മുറികള്‍ ഒരുങ്ങിക്കഴിഞ്ഞു. ബാഗേജ്, ബോര്‍ഡിങ് പാസ് എന്നിവക്കുളള സ്റ്റാമ്പിങ് കൂടി ഒഴിവാക്കി യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കാനാണ് പദ്ധതി.

Exit mobile version