അയിരൂര്‍ പോലീസ് സ്റ്റേഷനിലെ പതിനഞ്ച് പോലീസുകാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

പത്തനംതിട്ട: അയിരൂര്‍ പോലീസ് സ്റ്റേഷനിലെ പതിനഞ്ച് പോലീസുകാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കന്റോണ്‍മെന്റ് അസി. കമ്മീഷണര്‍ ഓഫീസിലെ എട്ട് പോലീസുകാര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ വൈറസ് ബാധിതരുടെ എണ്ണം കൂടുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്.

പത്തനംതിട്ട ജില്ലയില്‍ കഴിഞ്ഞ ദിവസം 44 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്ന് സംസ്ഥാനത്ത് വൈറസ് ബാധമൂലം എട്ട് പേരാണ് മരിച്ചത്. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം, മലപ്പുറം എന്നീ ജില്ലകളിലാണ് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Exit mobile version