ഞങ്ങളുടെ നെഞ്ചില്‍ ചവിട്ടിയിട്ടെ സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കു! വരുന്ന സ്ത്രീകളെ ഗാന്ധിയന്‍ മാര്‍ഗത്തില്‍ നേരിടും; രാഹുല്‍ ഈശ്വര്‍

എറണാകുളത്ത് സംഘടിപ്പിച്ച ഹൈന്ദവ ധര്‍മ സംരക്ഷണ നാമജപയാത്രയുടെ സമാപനയോഗത്തില്‍ സംസാരിക്കവേയാണ് രാഹുല്‍ പറഞ്ഞത്.

കൊച്ചി: ശബരിമലയില്‍ സ്ത്രീകള്‍ വന്നാല്‍ അവരെ ഗാന്ധിയന്‍ മാര്‍ഗത്തില്‍ നേരിടുമെന്ന് രാഹുല്‍ ഈശ്വര്‍. 17 മുതല്‍ 22 വരെ 125 മണിക്കൂര്‍ ശബരിമലക്ക് കാവല്‍ നില്‍ക്കണമെന്നും രാഹുല്‍ ഈശ്വര്‍ ആവശ്യപ്പെട്ടു.

ശബരിമലയില്‍ പ്രവേശിക്കാന്‍ എത്തുന്ന സ്ത്രീകളെ ഞങ്ങള്‍ തടയും, അതിക്രമിച്ചു കടക്കുന്നവര്‍ നെഞ്ചില്‍ ചവിട്ടി മാത്രമേ ശബരിമലയില്‍ പ്രവേശിക്കൂ എന്നും രാഹുല്‍ പറഞ്ഞു. എറണാകുളത്ത് സംഘടിപ്പിച്ച ഹൈന്ദവ ധര്‍മ സംരക്ഷണ നാമജപയാത്രയുടെ സമാപനയോഗത്തില്‍ സംസാരിക്കവേയാണ് രാഹുല്‍ പറഞ്ഞത്.

Exit mobile version