തിരുവനന്തപുരം നഗരത്തിലെ ലോക്ക്ഡൗൺ പിൻവലിച്ചു

*എല്ലാകടകളും തുറക്കാം

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ ലോക്ക് ഡൗൺ പിൻവലിച്ചു. കണ്ടെയ്ൻമെന്റ് സോണുകളിൽ ഒഴികെയുള്ള ഇടങ്ങളിലാണ് ലോക്ക് ഡൗൺ പിൻവലിച്ചത്.

എല്ലാ വ്യാപാര സ്ഥാപനങ്ങൾക്കും തുറക്കാൻ അനുമതിയുണ്ട്. കടകൾ രാവിലെ ഏഴ് മണി മുതൽ ഏഴ് മണി വരെ തുറക്കാം. മാളുകൾ, ഹൈപ്പർ മാർക്കറ്റുകൾ എന്നിവയും തുറക്കാം. സലൂണുകൾ, ബ്യൂട്ടി പാർലറുകൾ തുറക്കാം. തീയ്യേറ്ററുകൾ,വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്വിമ്മിങ് പൂളുകൾ എന്നിവ തുറക്കാൻ അനുമതിയില്ല.

Exit mobile version