കവിതാ മോഷണം; ഫൈന്‍ ആര്‍ട്‌സ് ഉപദേശക പദവിയില്‍ നിന്ന് ദീപ നിശാന്തിനെ മാറ്റണം; പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് കമ്മറ്റി

തിരുവനന്തപുരം: കവിതാ മോഷണ വിവാദവുമായി ബന്ധപ്പെട്ട് ഫൈന്‍ ആര്‍ട്‌സ് ഉപദേശക പദവിയില്‍ നിന്ന് അധ്യാപികയായ ദീപ നിശാന്തിനെ മാറ്റണമെന്ന ആവശ്യവുമായി പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് കമ്മറ്റി രംഗത്ത്. കവിതാ മോഷണ വിവാദത്തില്‍ ദീപാ നിശാന്തിനോട് വിശദീകരണം തേടാനും കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനോട് (എ കെ പി സി ടി എ) യെ നിര്‍ദ്ദേശിച്ചു.

തൃശൂര്‍ കേരള വര്‍മ്മ കോളേജിലെ അധ്യാപികയാണ് ദീപ നിശാന്ത്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലാണ് തൃശൂര്‍ കേരള വര്‍മ്മ കോളേജ്.

ആരും സംഘടനയ്ക്ക് അതീതരല്ലെന്നും, അടുത്ത ലക്കം മുതല്‍ ജേണലില്‍ പ്രസിദ്ധീകരിക്കും മുമ്പ് സൃഷ്ടികള്‍ കൃത്യമായി പരിശോധിക്കുമെന്നും എകെപിസിടിഎ പറഞ്ഞു. ഒരു അധ്യാപിക തന്നെ കവിത മോഷ്ടിച്ച് പ്രസിദ്ധീകരിച്ചത് അധ്യാപക സമൂഹത്തിനാകെ അവമതിപ്പുണ്ടാക്കി. എന്തൊക്കെ വിശദീകരണം തന്നാലും അത് ന്യായീകരിക്കാനാകില്ലെന്ന നിലപാടിലാണ് എകെപിസിടിഎയിലെ ഭൂരിഭാഗം അംഗങ്ങളും.

Exit mobile version