രഹ്ന ഫാത്തിമയുടെ അറസ്റ്റ് ലിംഗ നീതിക്ക് എതിര്; പിന്തുണച്ച് എഴുത്തുകാരി സാറ ജോസഫ്

തൃശൂര്‍: മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ രഹന ഫാത്തിമയെ പിന്തുണച്ച് എഴുത്തുകാരി സാറ ജോസഫ്. രഹ്‌ന ഫാത്തിമയുടെത് ലിംഗ നീതിക്ക് എതിരായ അറസ്റ്റാണ്. രഹ്നയുടെ വേഷവും, നടപ്പും, മതവും, ധിക്കാരവുമല്ല , ശ്രദ്ധിക്കേണ്ടത്. ധിക്കരിക്കാതെ ഇടിച്ചു കയറാനാകില്ല. രഹന ജയിലില്‍ കിടക്കുന്നത് എന്തിന്റെ പേരിലായാലും ലിംഗ നീതിക്ക് എതിരാണെന്നും സാറാ ജോസഫ് പറഞ്ഞു.സുപ്രീം കോടതി വിധി അനുസരിച്ചാണ് അവര്‍ ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചതെന്നും അവര്‍ തൃശൂരില്‍ പറഞ്ഞു.

മതസ്പര്‍ദ്ദ ഉണ്ടാക്കിയെന്ന കേസില്‍ രഹന ഫാത്തിമ നിലവില്‍ റിമാന്‍ഡിലാണ്. ഇവരുടെ ജാമ്യാപേക്ഷ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് (04/12/18) തള്ളിയിരുന്നു. മലകയറുന്നതിന് മുമ്പ് രഹന ഫാത്തിമ ഫെയ്‌സ്ബുക്കില്‍ പങ്ക് വെച്ച ചിത്രമാണ് ഇവര്‍ക്കെതിരായ കേസിന് ആസ്പദമായത്. മത വികാരം വ്രണപെടുത്തിയെന്ന ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ തുലാമാസ പൂജയ്ക്ക് ശബരിമല നടതുറന്നപ്പോള്‍ രഹന ഫാത്തിമ മലകയറാന്‍ ശ്രമിച്ചതും വിവാദമായിരുന്നു.

Exit mobile version