തിരുവനന്തപുരത്ത് സെപ്റ്റിക് ടാങ്കില്‍ നിന്ന് മൃതദേഹം കണ്ടെത്തി; മരിച്ചത് കോഴിക്കോട് സ്വദേശി

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ വീടിന്റെ സെപ്റ്റിക് ടാങ്കില്‍ നിന്ന് മൃതദേഹം കണ്ടെത്തി. കാട്ടാക്കട കള്ളിക്കാട് സ്വദേശി വിജയന്റെ വീടിനോട് ചേര്‍ന്നുള്ള കുഴിയില്‍ വീണുകിടന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കോഴിക്കോട് സ്വദേശി ജോസഫ് കിഷോറിന്റേതാണ് മൃതദേഹം. 58 വയസ് പ്രായമുണ്ടായിരുന്നു. മദ്യലഹരിയില്‍ കുഴിയില്‍ വീണതാണെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം. സംഭവത്തില്‍ കേസ് എടുത്തിട്ടുണ്ട്.

Exit mobile version