ശബരിമല വിഷയം കോടതിക്കു മുന്നില്‍ എത്താതിരിക്കാനായിരുന്നു ശ്രദ്ധിക്കേണ്ടിയിരുന്നത്; വിധി വന്നതിനു ശേഷം നടത്തുന്ന സമരങ്ങള്‍ കോടതിയലക്ഷ്യമെന്ന് ജസ്റ്റിസ് കെമാല്‍ പാഷ

കോട്ടയം: ശബരിമലയില്‍ പ്രയഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിക്ക് ശേഷം നടക്കുന്ന സമരങ്ങള്‍ കോടതിയലക്ഷ്യമാണെന്ന് ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു. റിവ്യൂഹര്‍ജി നല്‍കുന്നത് കൊണ്ട് ഒരു പ്രയോജനവും ഉണ്ടാകില്ലെന്നും വിധി മറികടന്ന് ഓര്‍ഡിനന്‍സ് ഇറക്കാന്‍ ആകില്ല. ഓര്‍ഡിനന്‍സ് ഇറക്കിയാല്‍ അത് ഭരണഘടനാലംഘനമായി മാറുമെന്നും അദ്ദേഹം വിശദമാക്കി.

രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടു ലക്ഷ്യമിട്ടു ജനത്തെ വിധിയുടെ പേരില്‍ തെറ്റിദ്ധരിപ്പിക്കുകയാണ്. പറയേണ്ടതു കോടതിയില്‍ പറയാതെ ഇപ്പോള്‍ ജനത്തിന്റെ കണ്ണില്‍ പൊടിയിടാനാണ് ഇക്കൂട്ടരുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയം കോടതിക്കു മുന്നില്‍ എത്താതിരിക്കാനായിരുന്നു ശ്രദ്ധിക്കേണ്ടിയിരുന്നത്. കോടതിയിലെത്തിയതിനാല്‍ നീതിയുക്തമായ തീരുമാനമുണ്ടായെന്നും. വിശ്വാസികളായ സ്ത്രീകള്‍ക്കു ശബരിമലയ്ക്കു പോകണോ വേണ്ടയോ എന്നു തീരുമാനിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

തെരുവിലേക്ക് ഈ പ്രശ്‌നത്തെ വലിച്ചിഴയ്‌ക്കേണ്ട കാര്യമില്ലായിരുന്നെന്നും. വിവരക്കേടാണ് ഇതിന്റെ പേരില്‍ പലരും വിളിച്ചു പറയുന്നതെന്നും കെമാല്‍ പാഷ പറഞ്ഞു അതോടൊപ്പം സുപ്രീംകോടതിയുടെ വിധിയില്‍ തെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version