അപകടവാര്‍ത്ത കേട്ട് ഓടിയെത്തിയ കൊണ്ടോട്ടിക്കാര്‍, ബ്ലഡ് ബാങ്കിന് മുന്നില്‍ ക്യൂ നിന്ന കോഴിക്കോട്ടുകാര്‍, യാത്രക്കാര്‍ക്ക് ഭക്ഷണം നല്‍കിയ കണ്ണൂരുകാര്‍; ഇതാണ് മനുഷ്യര്‍ക്ക് വേണ്ടിയുള്ള മനുഷ്യരുടെ കരുതലെന്ന് സണ്ണിവെയ്ന്‍

കോഴിക്കോട്: കരിപ്പൂരിലുണ്ടായ വിമാന അപകട സ്ഥലത്തെ പ്രദേശവാസികളുടെ രക്ഷാദൗത്യ പ്രവര്‍ത്തനങ്ങള്‍ കയ്യടി നേടുകയാണ്. മലപ്പുറംകാരും കണ്ണൂരുകാരും കോഴിക്കോടുകാരും കേരളത്തെ ഞെട്ടിച്ച ആ ദുരന്ത രാത്രിയെ മറികടക്കാന്‍ കൈ കോര്‍ത്തു.

പെരുമഴയും കൊവിഡും വകവെയ്ക്കാതെ രക്ഷാപ്രവര്‍ത്തനിറങ്ങിപ്പുറപ്പെട്ട നാട്ടുകാരെയും ദുരന്തസമയത്ത് ഒറ്റെക്കെട്ടായി നിന്ന മലയാളികളെയും പ്രമുഖരടക്കം നിരവധി പേരാണ് അഭിനന്ദിച്ചത്. ഇപ്പോഴിതാ മലയാളി മനസ്സിനെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടന്‍ സണ്ണി വെയ്ന്‍.

കുറിപ്പിന്റെ പൂര്‍ണരൂപം

വിമാന അപകടം ഉണ്ടായപ്പോള്‍ കൊറോണയെ പേടിക്കാതെ, ആംബുലന്‍സിന് കാത്ത് നില്‍ക്കാതെ സ്വന്തം വണ്ടിയില്‍ ശരവേഗത്തില്‍ മനുഷ്യ ജീവനും കൊണ്ട് ഓടിയ കൊണ്ടോട്ടിക്കാര്‍, അപകടം അറിഞ്ഞെത്തിയ മറ്റുള്ളവര്‍,??

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍
ഈ കൊറോണ കാലത്ത് മഴയെ വകവെക്കാതെ അര്‍ദ്ധരാത്രിയിലും വിമാന ദുരന്തത്തില്‍ പെട്ടവര്‍ക്കായി രക്തം ദാനം ചെയ്യാന്‍ തയ്യാറായി വന്ന പ്രിയപ്പെട്ടവര്‍ ബ്ലഡ് ബാങ്കിന് മുന്നില്‍ ക്യൂവിലാണ് ??

കരിപ്പൂര്‍ അപകടം കാരണം അപ്രതീക്ഷിതമായി കണ്ണൂരില്‍
ഇറങ്ങേണ്ടി വന്ന യാത്രക്കാര്‍ക്ക്
കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ അര്‍ദ്ധ രാത്രിയിലും ഭക്ഷണം തയ്യാറാക്കി
നല്‍കുന്ന യുവജനങ്ങള്‍ ?

ഇതാണ് മനുഷ്യര്‍ക്ക് വേണ്ടിയുള്ള
മനുഷ്യരുടെ കരുതല്‍ തോല്‍ക്കാന്‍ മനസ്സില്ലാത്ത ജനത.. മലയാളി മനസ്സ്?

Exit mobile version