അന്ന ബെൻ – ജൂഡ് ആന്റണി ചിത്രം സാറാസ്; ട്രാവൽ സോംഗ് പുറത്തുവിട്ടു

ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന സാറാസ് എന്ന ചിത്രത്തിന്റെ ഗാനം പുറത്തുവിട്ടു. മേലെ വിണ്ണിൻ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷ് ആണ്.

സണ്ണിവെയ്ൻ ആണ് ചിത്രത്തിലെ നായകൻ.അന്ന ബെന്നാണ് നായിക.അന്ന ബെന്നിനൊപ്പം ബെന്നി പി. നായരമ്പലവും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.മനു മഞ്ജിത്തിന്റെ വരികൾക്ക് ഷാൻ റഹ്‌മാനാണ് ഈണം പകർന്നിരിക്കുന്നത്.

വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയും ആദ്യമായി ഒരുമിച്ച് സിനിമയിൽ പാടുന്നു എന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്.

 

 

Exit mobile version