പരിക്കേറ്റവർക്ക് വേണ്ടി പ്രാർത്ഥിച്ചും മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചും കോഹ്‌ലിയും സച്ചിനും

ന്യൂഡൽഹി: കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവർക്ക് അനുശോചനമറിയിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറും ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും. ദുരന്തത്തിൽ പരിക്കേറ്റവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനമറിയിക്കുന്നുവെന്നും തെണ്ടുൽക്കർ ട്വീറ്റ് ചെയ്തു.

അപകടത്തിൽപ്പെട്ട എല്ലാവർക്കും വേണ്ടി പ്രാർഥിക്കുന്നുവെന്നും ജീവൻ നഷ്ടപ്പെട്ടവരുടെ പ്രിയപ്പെട്ടവരെ അനുശോചനമറിയിക്കുന്നുവെന്നും കോഹ്‌ലി കുറിച്ചു.

കനത്ത മഴയെ തുടർന്ന് ലാൻഡിങ്ങിന് ശ്രമിക്കവേയാണ് ദുബായിൽ നിന്ന് വന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി അപകടത്തിൽ പെട്ടത്. വിമാനത്തിന്റെ രണ്ട് പൈലറ്റുമാരടക്കം 18 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 190 യാത്രക്കാരുണ്ടായിരുന്നു. ഒട്ടേറെപ്പേർക്ക് ഗുരുതര പരിക്കേറ്റു.

Exit mobile version