‘അഭിമാനം അങ്ങയെ ഓര്‍ത്ത്, അങ്ങയുടെ പ്രാഗത്ഭ്യം കൊണ്ട് മാത്രം ആ വിമാനം അഗ്നിഗോളമായില്ല’; വിമാനാപകടത്തില്‍ മരിച്ച പൈലറ്റ് വസന്ത് സാഥേക്ക് ആദരാഞ്ജലികള്‍ നേര്‍ന്ന് സുരഭി ലക്ഷ്മി

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനപകടത്തില്‍ മരിച്ച പൈലറ്റ് വസന്ത് സാഥേക്ക് ആദരാഞ്ജലികള്‍ നേര്‍ന്ന് നടി സുരഭി ലക്ഷ്മി. അങ്ങയുടെ പ്രാഗത്ഭ്യം കൊണ്ട് മാത്രം ആ വിമാനം അഗ്നിഗോളമായില്ല എന്നാണ് സുരഭി ലക്ഷ്മി ഫേസ്ബുക്കില്‍ കുറിച്ചത.

കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച പൈലറ്റ് വസന്ത് സാഥേ എയര്‍ ഇന്ത്യയിലെത്തും മുമ്പ് വ്യോമസേനയിലെ വിദഗ്ധ വൈമാനികരിലൊരാളായിരുന്നു. ദീര്‍ഘകാലം വ്യോമസേനയില്‍ യുദ്ധവിമാനങ്ങള്‍ പറത്തിയ അദ്ദേഹം 22 വര്‍ഷത്തിന് ശേഷം സ്വയം വിരമിക്കുമ്പോള്‍ സ്‌ക്വാഡ്രണ്‍ ലീഡറായിരുന്നു. കരിപ്പൂര്‍ വിമാനപകടത്തില്‍ 19 പേരാണ് മരിച്ചത്.

സുരഭിലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

അഭിമാനം അങ്ങയെ ഓര്‍ത്ത് പൈലറ്റ് D.V സാത്തേ.. അങ്ങയുടെ പ്രാഗത്ഭ്യം കൊണ്ട് മാത്രം ആ വിമാനം ഒരു അഗ്‌നിഗോളമായില്ല.നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലും എയര്‍ഫോഴ്‌സിലും മികവ് തെളിയിച്ച ശേഷമാണ് അങ്ങ് എയര്‍ ഇന്ത്യയിലെത്തിയത്. ഇന്ത്യന്‍ എയര്‍ഫോഴ്‌സിലെ മികച്ച പൈലറ്റിനുള്ള അവാര്‍ഡും അങ്ങ് കരസ്ഥമാക്കിയിരുന്നു.കോടി പ്രണാമങ്ങള്‍ ??
അപകടത്തില്‍ മരിച്ച പ്രിയ സഹോദരങ്ങള്‍ക്ക് പ്രണാമം, ഈ കൊവിഡ് സമയത്ത് അപകടത്തില്‍ പെട്ടവരെ സഹായിച്ച, എല്ലാവരോടും സ്‌നേഹം. അപകടത്തില്‍ രക്ഷപ്പെട്ടവരുടെ ആരോഗ്യം എത്രയും പെട്ടെന്ന് പൂര്‍വസ്ഥിതിയില്‍ ആവട്ടെ എന്ന പ്രാര്‍ത്ഥനയോടെ


Exit mobile version