ബന്ധുനിയമനം; ആരോപണങ്ങളില്‍ വസ്തുതയുണ്ടെന്ന് തെളിയിച്ചാല്‍ പൊതു ജീവിതം അവസാനിപ്പിക്കാന്‍ തയ്യാര്‍; പ്രതിപക്ഷത്തെ വെല്ലുവിളിച്ച് കെടി ജലീല്‍

ബന്ധു നിയമനത്തിലൂടെ സര്‍ക്കാര്‍ ഖജനാവിന് നഷ്ടമൊന്നും സംഭവിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു

തിരുവനന്തപുരം: തനിക്കു നേരം ഉയര്‍ന്ന ആരോപണങ്ങളില്‍ വസ്തുതയുണ്ടെന്ന് തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് മന്ത്രി കെടി ജലീല്‍. ജീലിലിനെതിരായ ആരോപണം ചര്‍ച്ച ചെയ്യാന്‍ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു.

‘പ്രവര്‍ത്തന പരിചയമുള്ള ആളെയാണ് ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജറായി നിയമിച്ചത്. ഇതൊരു സാധാരണ നടപടി മാത്രമാണ്. സര്‍ക്കാരിന് ഒരു രൂപയുടെ നഷ്ടം പോലും ഈ നിയമനത്തിലൂടെ ഉണ്ടായിട്ടില്ലെന്നും വിവാദത്തെ തുടര്‍ന്നാണ് അദീബ് രാജിവച്ചതെന്നും’ മന്ത്രി കെടി ജലീല്‍ വ്യക്തമാക്കി.

ബന്ധു നിയമനത്തിലൂടെ സര്‍ക്കാര്‍ ഖജനാവിന് നഷ്ടമൊന്നും സംഭവിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ബന്ധുനിയമനത്തില്‍ ചട്ടലംഘനവും സത്യപ്രതിജ്ഞാ ലംഘനവും നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Exit mobile version