8776 പേരെ കൊവിഡ് ടെസ്റ്റ് നടത്തി, വൈറസ് ബാധ സ്ഥിരീകരിച്ചത് 700 പേര്‍ക്കും; 100 ദിവസത്തിനിടയിലെ ഏറ്റവും കുറവ് കേസുകളുമായി മുംബൈ

മുംബൈ: ഇന്ന് 8776 പേരെ കോവിഡ് ടെസ്റ്റിന് വിധേയരാക്കിയതില്‍ കൊവിഡ് സ്ഥിരീകരിച്ചത് 700 പേര്‍ക്ക് മാത്രമാണ്. 100 ദിവസത്തിനിടയിലെ ഏറ്റവും കുറവ് കൊവിഡ് കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത് ഇന്നാണ്. ഇതാണ് ഇപ്പോള്‍ ആശ്വാസത്തിനും വഴിവെച്ചിരിക്കുന്നത്.

മുംബൈയില്‍ രോഗമുക്തരാവുന്നവരുടെ നിരക്കും രാജ്യത്തിന് പ്രതീക്ഷ നല്‍കുന്നത്. 73 ശതമാനമാണ് മുംബൈയിലെ രോഗമുക്തി നിരക്ക്. ജൂലൈ 20 മുതല്‍ 26 വരെ 1.03 ശതമാനം എന്ന രീതിയിലുള്ള വളര്‍ച്ചാ നിരക്ക് മാത്രമേ ഉള്ളൂ.

തിങ്കളാഴ്ച 7,924 കേസുകളാണ് മഹാരാഷ്ട്രയില്‍ സ്ഥിരീകരിച്ചത്. 227 പേരാണ് മരണപ്പെട്ടത്. മുംബൈയില്‍ 1021 കേസുകളാണ് തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. 39 പേരാണ് തിങ്കളാഴ്ച മാത്രം മരിച്ചത്. മുംബൈയില്‍ മാത്രം ഇതുവരെ 6,132 പേരാണ് മരിച്ചത്.

Exit mobile version