സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; ആലപ്പുഴയില്‍ വീട്ടമ്മ മരിച്ചു

ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. ആലപ്പുഴയില്‍ ഇന്നലെ മരിച്ച വീട്ടമ്മയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. മാരാരിക്കുളം കാനാശ്ശേരില്‍ ത്രേസ്യാമ്മയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 62 വയസ്സായിരുന്നു.

വണ്ടാനം മെഡിക്കല്‍ കോളജില്‍ വെച്ച് ഇന്നലെയാണ് ത്രേസാമ്മ മരിച്ചത്. വൃക്കരോഗത്തിന് ചികില്‍സയിലായിരുന്നു ഇവര്‍. മരണശേഷം നടത്തിയ സ്രവ പരിസോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ മരണമാണിത്. നേരത്തെ മരിച്ച കാസര്‍കോട് സ്വദേശി ശശിധരന്റെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിരുന്നു.ശശിധരന്‍ ഞായറാഴ്ചയാണ് മരിച്ചത്. ഹൃദയാഘാതം മൂലമാണ് ഇദ്ദേഹം മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് ഇദ്ദേഹം മരിച്ചത്. മരണ ശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Exit mobile version