സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് ആലുവ സ്വദേശി

കൊച്ചി: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആലുവ എടത്തല എവര്‍ഗ്രീന്‍ നഗര്‍ കാഞ്ഞിരത്തിങ്കല്‍ ബൈഹക്കിയാണ് (59) മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോട് കൂടിയാണ് മരിച്ചത്. കൊവിഡ് ന്യൂമോണിയ ബാധിച്ചു ഗുരുതര നിലയില്‍ കഴിയുകയായിരുന്നു. പ്ലാസ്മ തെറാപ്പി, ടോസിലീസുമാബ് തുടങ്ങിയ ചികിത്സകള്‍ നല്‍കിയിരുന്നു.

നേരത്തെ ചെങ്ങന്നൂരില്‍ മരിച്ച കുടനിര്‍മ്മാണ തൊഴിലാളിക്കും രോഗം സ്ഥിരീകരിച്ചിരുന്നു. തെങ്കാശി സ്വദേശിയായ ബിനൂരിക്കാണ് (55) ആണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെയാണ് ഇയാള്‍ മരിച്ചത്. പരിശോധന ഫലം ഇന്നാണ് പുറത്ത് വന്നത്.

കൊച്ചി കാക്കനാട് പ്രവര്‍ത്തിക്കുന്ന കരുണാലയത്തിലെ അന്തേവാസിയുടെ മരണവും കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിരുന്നു. 77 വയസ്സുളള ആനി ആന്റണിയുടെ മരണമാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് രാവിലെ സ്ഥിരീകരിച്ചത്.

ഈ മഠത്തില്‍ 139 പേരാണ് ഉള്ളത്. ഇവരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 43 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 23 കിടപ്പ് രോഗികളും ഈ മഠത്തിലുണ്ട്. ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളജില് മരിച്ച രണ്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പന്നിയങ്കര സ്വദേശി മുഹമ്മദ് കോയയുടെയും കാരപ്പറമ്പ് സ്വദേശിയായ റുഖ്യാബിയുടെയും മരണമാണ് കൊവിഡെന്ന് കണ്ടെത്തിയത്.

Exit mobile version