ചെങ്ങന്നൂരില്‍ മരിച്ച തെങ്കാശി സ്വദേശിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം

ചെങ്ങന്നൂര്‍: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ചെങ്ങന്നൂരില്‍ താമസിക്കുന്ന തെങ്കാശി ബിനോരി(55)ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണശേഷമാണ് ബിനോരിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്.

നഗരത്തില്‍ കുട നിര്‍മാണം നടത്തുന്ന ഇയാള്‍ക്ക് മരണശേഷമാണ് പരിശോധന നടത്തിയത്. ഇന്നലെയാണ് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇയാളെ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. അവിടെ നിന്ന് മെഡിക്കല്‍ കോളേജിലേക്കുള്ള യാത്രാമധ്യേയാണ് ഇയാള്‍ മരണപ്പെട്ടത്.

തുടര്‍ന്ന് നടത്തിയ പരിശേധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. തെങ്കാശി സ്വദേശിയായ ഇയാള്‍ കാലങ്ങളായി ചെങ്ങന്നൂരില്‍ താമസിച്ചാണ് ജോലി ചെയ്യുന്നത്. ഇദ്ദേഹത്തോടൊപ്പം അഞ്ച് പേര്‍ താമസിക്കുന്നുണ്ട്. ഇവരോടും ആശുപത്രിയില്‍ എത്തിച്ചവരോടും നിരീക്ഷണത്തില്‍പ്പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കുകയും ചെയ്തു.

Exit mobile version