സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; കൊല്ലം സ്വദേശി മരിച്ചു

കൊല്ലം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കൊല്ലം പരവൂര്‍ പൂതക്കുളം സ്വദേശി രാധാകൃഷ്ണനാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊറോണയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 47 ആയി.

അദ്ദേഹത്തിന്റെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. തിരുവനന്തപുരത്തെ എം.ജി കോളേജില്‍ നിന്ന് വിരമിച്ച വ്യക്തിയാണ് രാധാകൃഷ്ണന്‍. ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നു.

തിരുവനന്തപുരത്ത് മകളുടെ ഇന്റര്‍വ്യൂവിനായി പോയ സമയത്ത് കുഴഞ്ഞുവീണു. തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഹൃദയാഘാതം ഉണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു. മരണശേഷം നടത്തിയ പരിശോധനയിലാ
ണ് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ മരണമാണിത്.
തിരുവനന്തപുരം പുള്ളുവിള സ്വദേശിനിയായ വിക്ടോറിയ, ഇടുക്കി അയ്യപ്പന്‍ കോവില്‍ സ്വദേശി നാരായണന്‍ എന്നിവരും മരിച്ചിരുന്നു.

Exit mobile version