ജലം കൊണ്ട് മുറിവേറ്റവര്‍ക്ക് തങ്ങളാല്‍ ആവുന്നത്! പ്രളയബാധിതര്‍ക്കായി സോഷ്യല്‍ വര്‍ക്കേഴ്‌സ് ആന്റ് കൗണ്‍സിലേഴ്സ് അംഗങ്ങള്‍ ഒന്‍പത് ലക്ഷം രൂപ നല്‍കി

തൃശ്ശൂര്‍: നവകേരളത്തിന് കൈത്താങ്ങാകാന്‍ സഹായഹസ്തവുമായി ഓര്‍ഗനൈസേഷന്‍ ഓഫ് സോഷ്യല്‍ വര്‍ക്കേഴ്‌സ് ആന്റ് കൗണ്‍സിലേഴ്സ്. ദുരിതാശ്വാസ നിധിയിലേക്കായി ഒന്‍പത് ലക്ഷം രൂപ മുഖ്യമന്ത്രിയ്ക്ക് കൈമാറി.

രണ്ടു വര്‍ഷം മാത്രം പ്രായമുള്ള ഒഎസ്ഡബ്ലിയുസി സംഘടനയിലെ നാറൂറോളം അംഗങ്ങള്‍ തങ്ങളുടെ തുച്ഛമായ വേതനത്തില്‍ നിന്നും പ്രളയബാധിതര്‍ക്കായി ഒരു പങ്ക് മാറ്റിവയ്ക്കുകയായിരുന്നു.

സംഘടന സംസ്ഥാന പ്രസിഡന്റ് അയിഷ പോറ്റി എംഎല്‍എ, ജനറല്‍ സെക്രട്ടറി ധന്യ ആബിദ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ദീപ്തി ജെറി,
തിരുവനന്തപുരം ജില്ലാ ഭാരവാഹികള്‍ ആയ വിദ്യ, രഞ്ജിത എന്നിവരാണ് മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി ചെക്ക് ഏല്‍പ്പിച്ചത്.

കരാര്‍ ജീവനക്കാരായ,തുച്ഛമായ വേതനം പറ്റുന്ന നാനൂറോളം വരുന്ന എന്റെ
സഹപ്രവര്‍ത്തകര്‍, സഹോദരങ്ങള്‍ ഒരുക്കൂട്ടിയ സംഖ്യയാണിത്.ഇതില്‍
ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍ പാടുപെടുന്ന സഹപ്രവര്‍ത്തകര്‍, സഹോദരങ്ങള്‍ ഒരുക്കൂട്ടിയ സംഖ്യയാണിത്. ഓരോ രൂപയും വലിയ സംഖ്യയായി കാണുന്ന… സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ പോലും യാതൊരു പ്രയാസവും ഇല്ലാതെ ”ഇത്രയല്ലേ നമുക്ക് കൊടുക്കാന്‍ കഴിഞ്ഞുള്ളു ”എന്ന് വിഷമിക്കുന്നതാണ് കാണാന്‍ കഴിഞ്ഞതെന്ന് ധന്യാ ആബിദ് പറയുന്നു.

Exit mobile version