ഭക്തര്‍ക്ക് ഒരുക്കിയ അടിസ്ഥാന സൗകര്യങ്ങള്‍ തൃപ്തികരം; പോലീസുകാരുടെ താമസം ദുരിതപൂര്‍ണ്ണം: നിരീക്ഷണ സമിതി

ശബരിമല: അയ്യപ്പ ഭക്തന്മാര്‍ക്ക് ബേസ്‌ക്യാംപായ നിലയ്ക്കലില്‍ ഒരുക്കിയിരിക്കുന്ന അടിസ്ഥാന സൗകര്യങ്ങളില്‍ തൃപ്തികരമെന്ന് ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി. ഭക്തര്‍ ഒരുക്കിയിരിക്കുന്ന സൗകര്യങ്ങള്‍ ഫലപ്രദമെന്ന് ജസ്റ്റീസ് പിആര്‍ രാമന്‍ പറഞ്ഞു. അതെസമയം പോലീസുകാര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യങ്ങള്‍ ഫലപ്രദമല്ലെന്ന് സമിതി വിലയിരുത്തി.

ഭക്തര്‍ക്ക് വിരിവെയ്ക്കാനുള്ള സൗകര്യങ്ങള്‍, കുടിവെള്ളം ,ശൗചാലയങ്ങള്‍ എന്നിവയുടെ നിലവിലെ അവസ്ഥ തൃപ്തികരമാണ്. പക്ഷെ പോലീസുകാരുടെ താമസം ദുരിതപൂര്‍ണമാണ്. രാത്രി ഡ്യൂട്ടി കഴിഞ്ഞ് എത്തുന്നവര്‍ക്ക് പകല്‍ ചൂടെറിയ കണ്ടയ്‌നറുകളില്‍ ഉറങ്ങാനാവുന്നില്ല. ഇവിടെ എസി സ്ഥാപിക്കണമെന്നും സമിതി നിര്‍ദേശിച്ചു

ശബരിമലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഹൈക്കോടി നിയോഗിച്ച ജസ്സ്റ്റിസുമാരായ പിആര്‍ രാമന്‍, സിരിജഗന്‍ ,ഡിജിപിഎ ഹേമചന്ദ്രന്‍ എന്നിവര്‍ ഉച്ചയോടെയാണ് നിലയ്ക്കലെത്തിയത്.

തീര്‍ഥാടകര്‍ കൂടിയാല്‍ അതിനനുസരിച്ചുള്ള സൗകര്യമുണ്ടാക്കണമെന്നും കൂടുതല്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തണമെന്നും സമിതി നിര്‍ദേശിച്ചു. കൂടാതെ സൗകര്യങ്ങള്‍ ഉണ്ടെങ്കിലും അതില്ലെന്നുള്ള തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നും സമിതി അംഗം ഡിജിപി ഹേമചന്ദ്രന്‍ പറഞ്ഞു. പമ്പയിലെ സൗകര്യങ്ങളും വിലയിരുത്തുന്ന സമിതി നാളെ സന്നിധാനത്തെ സൗകര്യങ്ങള്‍ പരിശോധിക്കും.

Exit mobile version