ശബരിമല ദര്‍ശനം; 2 യുവതികളെ നീലിമലയില്‍ തടഞ്ഞു; ദര്‍ശനം നടത്താതെ മടങ്ങില്ല, യുവതികള്‍; പ്രതിഷേധം, അഞ്ചു പേര്‍ കസ്റ്റഡിയില്‍

പമ്പ: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ 2 യുവതികളെ നീലിമലയില്‍ തടഞ്ഞു. കണ്ണൂര്‍ സ്വദേശിനി രേഷ്മ നിശാന്താണ് ഷനില സജേഷ് എന്നിലരാണ് നീലിമല വരെ എത്തിയത്. ഇരുവരേയും 2 മണിക്കൂര്‍ നേരമായി തടഞ്ഞ് വെച്ചിരിക്കുകയാണ്. അതേസമയം ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന് യുവതികള്‍ പോലീസിനെ അറിയിച്ചു.

എന്നാല്‍ നീലിമലയില്‍ കടുത്ത പ്രതിഷേധമാണ് അരങ്ങേറുന്നത്. നേരത്തെ പ്രതിഷേധിച്ച 5 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. യുവതികള്‍ക്കൊപ്പം എത്തിയ പുരുഷന്‍മാരുമായി പോലീസ് ചര്‍ച്ച നടത്തുകയാണ്. 9 അംഗ സംഘത്തിനൊപ്പമാണ് ഇവരെത്തിയത്. സംഘത്തിലെ ഏഴ് പേര്‍ പുരുഷന്‍മാരാണ്.

ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് ഇവരെ നീലിമലയില്‍ തടഞ്ഞത്. സുരക്ഷ ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് ശബരിമല ദര്‍ശനത്തിന് എത്തിയതെന്ന് യുവതികള്‍ വ്യക്തമാക്കി. മാലയിട്ട് വൃതംനോറ്റ് വന്നത് തിരിച്ചുപോകാനല്ലെന്ന നിലപാടിലാണ് യുവതികള്‍. ദര്‍ശനം നടത്താനായില്ലെങ്കില്‍ മാല അഴിക്കില്ലെന്നും യുവതികള്‍ പ്രതികരിച്ചു.

Exit mobile version