വീണ്ടും കൊവിഡ് മരണം; ഞായറാഴ്ച ആലപ്പുഴയില്‍ മരിച്ച പ്രവാസിയുടെ പരിശോധനാ ഫലം പോസിറ്റീവ്

Covid Updates | Bignewslive

ആലപ്പുഴ: സംസ്ഥാനത്ത് ഒരു ജീവനും കൂടി എടുത്ത് കൊവിഡ് 19. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ട ചുനക്കര സ്വദേശി നസീറിന്റെ പരിശോധനാ ഫലം പോസിറ്റീവ് ആയി. ഇതോടെയാണ് സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ജൂലൈ ആദ്യമാണ് നസീര്‍ സൗദിയില്‍ നിന്ന് തിരിച്ചെത്തിയത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയാണ് മരണപ്പെട്ടത്.

Exit mobile version