എൻട്രൻസ് ടെസ്റ്റ് പതിനാറിന് തന്നെ; എല്ലാ ക്രമീകരണങ്ങളും ഉറപ്പുവരുത്തിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പതിനാറാം തീയതി തന്നെ മെഡിക്കൽ, എഞ്ചിനീയറിങ് എൻട്രൻസ് ടെസ്റ്റ് നടത്തുമെന്ന്മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പരീക്ഷ നടത്തിപ്പിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് കൊവിഡ് അവലോകന യോഗത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു.

റെഡ്‌സോൺ മേഖലകളിൽ കൂടുതൽ കുട്ടികളുണ്ടെങ്കിൽ പ്രത്യേക സെന്റർ തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. റെഡ്‌സോൺ പ്രഖ്യാപിച്ച മേഖലകളിൽ കൂടുതൽ കുട്ടികൾ ഉണ്ടെങ്കിൽ അവിടെ തന്നെ ഒരു സെന്റർ തുടങ്ങാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

അല്ലാത്തയിടങ്ങളിലെ റെഡ് സോൺ മേഖലകളിൽ നിന്ന് വരുന്ന കുട്ടികൾക്ക് സെന്ററുകളിൽ പ്രത്യേക റൂമൊരുക്കും. വലിയ പ്രയാസങ്ങളില്ലാതെ പറഞ്ഞ സമയത്ത് തന്നെ പരീക്ഷ നടത്താൻ സാധിക്കുമെന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version