കരിപ്പൂരില്‍ നിന്നും യുഎഇയിലേക്ക് ആദ്യ ചാര്‍ട്ടേഡ് വിമാനം പുറപ്പെട്ടു; യുഎഇ പൗരന്‍മാരടക്കം 173 യാത്രക്കാര്‍

കരിപ്പൂര്‍: കരിപ്പൂരില്‍ നിന്നും യുഎഇയിലേക്ക് ആദ്യ ചാര്‍ട്ടേഡ് വിമാനം പുറപ്പെട്ടു. ദുബായ് ആസ്ഥാനമായ എമിറേറ്റ്‌സ് കമ്പനീസ് ഹൗസ് (ഇസിഎച്ച്) നേതൃത്വത്തില്‍ സ്വകാര്യ ട്രാവല്‍ ഗ്രൂപ്പുമായി സഹകരിച്ചാണ് വിമാനം ചാര്‍ട്ടര്‍ ചെയ്തത്.

റാസല്‍ഖൈമയിലേക്ക് ഞായറാഴ്ച വൈകീട്ട് 3.30ന് പുറപ്പെട്ട വിമാനത്തില്‍ രണ്ട് യുഎഇ പൗരന്‍മാരടക്കം 173 പേരാണ് യാത്രതിരിച്ചത്.

കോവിഡ് പരിശോധന നടത്തി ഫലം നെഗറ്റിവായര്‍ക്കും റസിഡന്റ്് വിസയുള്ളവര്‍ക്കുമാണ് യാത്ര അനുമതി ഉണ്ടായിരുന്നത്. ടിക്കറ്റ് ലഭിച്ച കാസര്‍കോട് സ്വദേശിക്ക് കോവിഡ് പോസിറ്റീവായതിനാല്‍ യാത്രാനുമതി റദ്ദാക്കി.

ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പിന്റെയും (ഐസിഎ) ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെയും അനുമതി ഉറപ്പാക്കിയവര്‍ക്കാണ് യാത്ര ചെയ്യാന്‍ സാധിച്ചത്. റാസല്‍ഖൈമയില്‍ നിന്നും ദുബായിലേക്ക് അടക്കം ഗതാഗത സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 23,500 രൂപയാണ് ടിക്കറ്റ് നിരക്കായി ഈടാക്കിയിരുന്നത്.

Exit mobile version