കൊവിഡ് രോഗികളുടെ വര്‍ധനവ്; ജീവനക്കാരുടെ അവധി റദ്ദാക്കി, ഉടന്‍ ഹാജരാവണമെന്ന നിര്‍ദേശവുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ വിവിധ കാരണങ്ങളാല്‍ അവധിയിലുള്ള ജീവനക്കാരോട് തിരികെ ജോലിക്ക് ഹാജരാകാന്‍ നിര്‍ദേശം. കൊവിഡ് മൂലമുള്ള അടിയന്തിര സാഹചര്യം കണക്കിലെടുത്താണ് തിരികെ ജോലിക്കെത്താന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ദീര്‍ഘകാല ശൂന്യവേതന അവധി, ആരോഗ്യ പരമായ കരണങ്ങളാല്‍ ഉള്ള അവധി, പഠന അവധി എന്നിവ ഒഴികെ മറ്റ് അവധികളിലുള്ളവര്‍ ജോലിക്കെത്തണം. ഏഴ് ദിവസത്തിനുള്ളില്‍ ഇവര്‍ ജോലിക്ക് ഹാജരാകണമെന്ന് ആരോഗ്യവകുപ്പ് പ്രത്യേകം നിര്‍ദേശം നല്‍കുന്നുണ്ട്. സംസ്ഥാനത്ത് പൂന്തുറയില്‍ സൂപ്പര്‍ സ്‌പ്രെഡായതോടെ സാമൂഹിക വ്യാപനത്തിലേക്ക് കാര്യങ്ങളെത്തുമോ എന്ന ആശങ്ക നിലനില്‍ക്കെയാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.

Exit mobile version