സംസ്ഥാനത്ത് 18 പുതിയ ഹോട്ട്സ്‌പോട്ടുകള്‍ കൂടി; ആറ് പ്രദേശങ്ങളെ ഒഴിവാക്കി

Covid Updates | Bignewslive

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 18 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തി. ആറ് പ്രദേശങ്ങളെ ഒഴിവാക്കി. ഇതോടെ സംസ്ഥാനത്ത് ആകെ 168 സ്‌പോട്ടുകളായി.

പുതുതായി ഉള്‍പ്പെടുത്തിയ ഹോട്ട്‌സ്‌പോട്ടുകള്‍;

ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 16), തുറവൂര്‍ (1, 16, 18), കുതിയതോട് (1, 16), എഴുപുന്ന (15), അമ്പലപ്പുഴ സൗത്ത് (2), ചെറിയനാട് (7), കൊല്ലം ജില്ലയിലെ കൊല്ലം കോര്‍പറേഷന്‍ (53), കൊട്ടാരക്കര മുന്‍സിപ്പാലിറ്റി (2, 4, 6, 7, 8), മേലില (15), തേവലക്കര (8), ആലപ്പാട് (അഴീക്കല്‍ ഹാര്‍ബര്‍), എറണാകുളം ജില്ലയിലെ പറവൂര്‍ മുന്‍സിപ്പാലിറ്റി (8), കൊടുങ്ങല്ലൂര്‍ (8), തൃക്കാക്കര മുന്‍സിപ്പാലിറ്റി (28), ആലുവ മുന്‍സിപ്പാലിറ്റി (ആലുവ മാര്‍ക്കറ്റ്), പാലക്കാട് ജില്ലയിലെ നല്ലേപ്പിള്ളി (7), കൊടുവായൂര്‍ (13), വാണിയംകുളം (6), ആനക്കര (3), കണ്ണൂര്‍ ജില്ലയിലെ കടമ്പൂര്‍ (3), കീഴല്ലൂര്‍ (3), കുറ്റിയാട്ടൂര്‍ (13), കുന്നോത്ത്പറമ്പ് (15), തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് (12, 13)

ഒഴിവാക്കിയ പ്രദേശങ്ങള്‍;

കണ്ണൂര്‍ ജില്ലയിലെ വേങ്ങാട് (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 12), ഉള്ളിക്കല്‍ (വാര്‍ഡ് 19), ചെങ്ങളായി (14), കാടാച്ചിറ (3), എറണാകുളം ജില്ലയിലെ ശ്രീമൂല നഗരം (1, 7, 9, 10, 11, 12), മലയാറ്റൂര്‍-നീലേശ്വരം (15)

Exit mobile version